അതിരുവിട്ട്. മന്ത്രി വി അബ്ദുറഹിമാനെ വിഴിഞ്ഞം സമരസമിതി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് തീവ്രവാദിയെന്ന് വിളിച്ചതിൽ കടുത്ത പ്രതിഷേധം ഉയർന്നു. മന്ത്രിയുടെ പേരിൽതന്നെ ഒരു തീവ്രവാദിയുണ്ടെന്നാണ് ഫാദർ പറഞ്ഞത്.
മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, അഹമ്മദ്ദേവർകോവിൽ എന്നിവർക്കെതിരെയും ഫാദർ അധിക്ഷേപങ്ങൾനടത്തി. ലത്തീൻകാരുടെ വോട്ടുവാങ്ങി ജയിച്ച ആന്റണി രാജു ചതിയനാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ സമാധാന അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാനുള്ള സർക്കാരിന്റെയും സർവ കക്ഷി യോഗത്തിന്റെയും ശ്രമങ്ങളെ തള്ളിക്കളയുന്നതാണ് സമരസമിതി നേതാക്കളിൽനിന്ന് അടിക്കടി ഉണ്ടാകുന്ന ഇത്തരം പ്രതികരണങ്ങൾ.
സമരസമിതി ഭാരവാഹിതന്നെ പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ ശബ്ദരേഖകൾ പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരെ ആക്രമിച്ച് മൃതപ്രായരാക്കിയശേഷം ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.