വിക്ടോറിയയിൽ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ലേബർ സർക്കാർ അധികാരത്തിൽ തുടരും. മൂന്നാമതും വിജയിക്കുന്നതോടെ 3,000 ദിവസങ്ങൾ സംസ്ഥാന പ്രീമിയർ സ്ഥാനം പൂർത്തിയാക്കുന്ന അഞ്ചാമത്തെ വിക്ടോറിയൻ പ്രീമിയറാകും ഡാനിയേൽ ആൻഡ്രൂസ്.
ലിബറൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അവസാന ദിവസങ്ങളിൽ കണക്ക്കൂട്ടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.