Web Desk 27-Nov-2022

അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞത് പരിഗണിച്ചു കൊണ്ടാണ് പ്രൊഡ്യൂസർ അസോസിയേഷൻ ഏർപെടുത്തിരുന്ന വിലക്ക് നീക്കിയത് .


നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.

അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞത് പരിഗണിച്ചു കൊണ്ടാണ് പ്രൊഡ്യൂസർ അസോസിയേഷൻ ഏർപെടുത്തിരുന്ന വിലക്ക് നീക്കിയത് . മാപ്പ് പറഞ്ഞ സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നും അവതാരക അറിയിച്ചിരുന്നു. നിർമാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നത്.

കേസ് ഒത്തുതീർപ്പായെങ്കിലും വിലക്കിയ നടപടിയിൽ ഉടൻ പുനരാലോചനയില്ലെന്നായിരുന്നു അന്ന് അസോസിയേഷന്റെ നിലപാട്. വിലക്ക് ഏർപ്പെടുത്തി രണ്ട് മാസത്തിനു ശേഷം ആണ് പ്രൊഡ്യൂസ് അസോസിയേഷൻ നടന് എതിരെയുളള വിലക്ക് ഇപ്പോൾ പിൻവലിച്ചത്.


READERS COMMENTS

Other Highlights

Highlight News

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.