സേതുവിന് എഴുത്തച്ഛന്‍ പുരസ്‍കാരം 

Web Desk 01-Nov-2022

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്‌. 


ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതു എന്ന സേതുമാധവന്. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്‌.  മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ്‌ പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണെന്ന് വിധിനിര്‍ണ്ണയസമിതി വിലയിരുത്തി.

കേരളസാഹിത്യഅക്കാദമി പ്രസിഡന്റ്  കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവർ അംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതിയാണ്‌ പുരസ്‌കാരം സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്‌തത്.

പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍, കിരാതം, നവഗ്രഹങ്ങളുടെ തടവറ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത്), വനവാസം, ഏഴാംപക്കം, താളിയോല, വിളയാട്ടം, അയല്‍പക്കം, കൈമുദ്രകള്‍, കൈയൊപ്പും കൈവഴികളും, നിയോഗം, അറിയാത്ത വഴികള്‍, അരുന്ധതിയുടെ വിരുന്നുകാരന്‍, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം, അടയാളങ്ങള്‍, പെണ്ണകങ്ങള്‍, മറുപിറവി, ആലിയ, തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, ദൂത്, ഗുരു, പ്രഹേളികാകാണ്ഡം, സേതുവിന്റെ കഥകള്‍, ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ആദ്യാക്ഷരങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ.


READERS COMMENTS

Other Highlights

Highlight News

കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം