ഒന്നര വർഷത്തിലേറെയായി മ്യാന്മാറിൽ തടവിലായിരുന്ന ഓസ്ട്രേലിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ സീൻ ടർണൽ ജയിൽ മോചിതനായി. ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പിന്റെ ഭാഗമായാണ് മോചനം ലഭിച്ചത്.
സിഡ്നിയി മറി സർവകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് ടർണൽ. സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് പദവിയിൽനിന്നു പുറത്താക്കപ്പെട്ട ഓങ് സാൻ സൂചി അധികാരത്തിലിരുന്ന സമയത്ത് പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയായിരുന്നു സീൻ ടർണൽ. പട്ടാള അട്ടിമറിക്കു തൊട്ടുപിന്നാലെ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സൈന്യം ഇദ്ദേഹത്തെ തടവിലാക്കിയത്.
സീൻ ടർണൽ ഉൾപ്പെടെ ആറായിരത്തിലേറെ പേരാണ് കഴിഞ്ഞ ദിവസം മ്യാന്മാറിലെ ജയിലിൽനിന്നു വിട്ടയക്കപ്പെട്ടത്. വിട്ടയച്ചവരിൽ മുൻ ബ്രിട്ടീഷ് സ്ഥാനപതി വിക്കി ബോമാൻ, ജാപ്പനീസ് മാധ്യമ പ്രവർത്തകൻ ടോറു കുബോട്ട എന്നിവരും ഉൾപ്പെടുന്നുണ്ട്. മോചനം ലഭിച്ച 676 പേർ വനിത തടവുകാരാണ്.