മാധവ് കൗശിക് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ്
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുതിർന്ന എഴുത്തുകാരൻ മാധവ് കൗശിക് വിജയിച്ചു. മാധവ് കൗശിക്കിനെ നേരത്തെ തന്നെ പ്രസിഡന്റായി നാമനിർദേശം ചെയ്തിരുന്നു. എന്നാൽ, സംഘപരിവാർ അനുകൂല സാഹിത്യകാരന്മാർ ഈ നീക്കത്തോട് യോജിച്ചില്ല. തുടർന്നാണ് തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 92 ൽ 60 വോട്ട് നേടി ആധികാരിമായാണ് കവി മാധവ് കൗശിക്കിന്റെ വിജയം. ബിജെപി പിന്തുണയോടെ മത്സരിച്ച കർണാടക സ്വദേശി പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷിനെയാണ് മാധവ് കൗശിക് പരാജയപ്പെടുത്തിയത്.
അതേസമയം, ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണൻ പരാജയപ്പെട്ടു.. സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ. കുമുദ് ശര്‍മയാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. മലയാളം വിഭാഗം കൺവീനറായി കെപി രാമനുണ്ണിയും തെരഞ്ഞെടുക്കപ്പെട്ടു.