വിവാദഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് വയലാർ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് എസ്.ഹരീഷ്
വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാര്‍ അവാര്‍ഡിനാണ് എസ് ഹരീഷ് അര്‍ഹനായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മീശ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. വിവാദഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് വയലാര്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നെന്ന് എഴുത്തുകാരൻ എസ് ഹരീഷ് അറിയിച്ചു.
‘മീശ’ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പന്‍, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍. ഹരീഷിന്റെ മീശ നോവലിന് 2019ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ജെസിബി പുരസ്‌കാരം ലഭിച്ചിരുന്നു.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് എന്ന ചലച്ചിത്രം ഒരുക്കിയത്. ഈ ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങളും നേടുകയും ചെയ്തിട്ടുണ്ട്.