Web Desk 26-Nov-2022

ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം നൽകുമെന്ന് മൂന്നാഴ്ച മുൻപ് ക്വീൻസ്ലാന്റ് പൊലീസ് പ്രഖ്യാപിച്ചിരുന്നു.


2018ൽ കെയിൻസിൽ വച്ച് ടോയ കോർഡിംഗ്ലി എന്ന യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്  പോലീസ് അന്വേഷിക്കുന്ന പഞ്ചാബ് സ്വദേശി അറസ്റ്റിലായി. രജ്വീന്ദർ സിംഗ് എന്ന 38കാരനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം നൽകുമെന്ന് മൂന്നാഴ്ച മുൻപ് ക്വീൻസ്ലാന്റ് പൊലീസ് പ്രഖ്യാപിച്ചിരുന്നു.

ഇയാളുടെ നിരവധി ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയുള്ള അന്വേഷണത്തിനിടെ രജ്വീന്ദർ ഡൽഹിയിൽ പിടിയിലായതായി അധികൃതർ അറിയിച്ചു. പഞ്ചാബ് പോലീസ് നാലു വർഷമായി ശ്രമിച്ചിട്ടും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ നാലു വർഷമായി നിരന്തരമായി വേഷവും രൂപവും മാറ്റിയും സ്ഥിരമായി ഒരിടത്തു താമസിക്കാതെയും ഇയാൾ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഭാര്യയുമായി നടന്ന കലഹത്തിനുശേഷം കുറച്ചു പഴങ്ങളും കത്തിയുമായി ബീച്ചിലെത്തിയതായിരുന്നു  രജ്വീന്ദർ സിംഗ്. ഇതേ സമയം ബീച്ചിൽ ഉണ്ടായിരുന്ന ടോയയുടെ പട്ടി ഇയാൾക്കുനേരെ കുരച്ചതാണ് രജ്വീന്ദർ സിംഗ് പ്രകോപിതനാകാനും കൊലപാതകത്തിൽവരെ എത്തിച്ചേരാനും കാരണമായതെന്ന് ഡൽഹി പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


READERS COMMENTS

Other Highlights

Highlight News

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.