രണ്ട് ദശലക്ഷം ഭാരമുള്ള 170 ലക്ഷം കോടി പ്ലാസ്റ്റിക്കാണ് സമുദ്രങ്ങള്‍ വഹിക്കുന്നതെന്ന് പഠനം

Web Desk 05-Jun-2023

2040 ആവുമ്പോഴേയ്ക്കും ഇത് മൂന്നിരട്ടിയാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.


രണ്ട് ദശലക്ഷം ഭാരമുള്ള 170 ലക്ഷം കോടി പ്ലാസ്റ്റിക്കാണ് ലോകത്താകെ സമുദ്രങ്ങള്‍ വഹിക്കുന്നതെന്ന് പഠനം. 1979 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ആറ് പ്രധാന സമുദ്രമേഖലകളില്‍ നിന്നുള്ള 11,777 സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളുടെ ഉപരിതലത്തിലുള്ള പ്ലാസ്റ്റിക്കിന്റെ തോതിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പ്ലാസ്റ്റിക്കിന്റെ തോതില്‍ 2005 മുതല്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2040 ആവുമ്പോഴേയ്ക്കും ഇത് മൂന്നിരട്ടിയാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഓര്‍ഗനൈസേഷനായ 5 ഗയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് നിയമാനുസൃതമായ ആഗോള നയങ്ങള്‍ മുന്നോട്ടുവച്ചില്ലെങ്കില്‍ പ്ലാസ്റ്റിക് മലിനീകരണം 2040 ആവുമ്പോഴേയ്ക്കും 2.6 മടങ്ങ് വര്‍ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2005ന് ശേഷം, സമുദ്രങ്ങളിലെ പ്ലാസ്റ്റിക്കിന്റെ അളവ് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളിലും നദികളിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് വര്‍ധിച്ച കാലയളവ് കൂടിയാണ് ഇതെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

2005ന് ശേഷം സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദ്രുതഗതിയിലുള്ള വര്‍ധന പ്ലാസ്റ്റിക് ഉത്പാദനത്തിലെ പെട്ടെന്നുള്ള കുതിച്ചുച്ചാട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവിലുള്ള പ്ലാസ്റ്റിക് മലിനീകരണം, ഭൂമിയിലെ മാലിന്യ ഉത്പാദനത്തിലും സംസ്കരണത്തിലും വന്ന മാറ്റങ്ങളും വെളിപ്പെടുത്തുന്നെന്ന് പഠനം സൂചിപ്പിക്കുന്നു.


READERS COMMENTS

Other Highlights

Highlight News

പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതകഥയിൽനിന്ന്...

സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഭാഗം  മലയാളം ഇന്റേണൽ പരീക്ഷാ പേപ്പറിൽ ഒരു ചോദ്യമായി സജ്ജീകരിച്ചതിന് കൈ വെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതകഥയിൽനിന്ന് (കടപ്പാട്; സഫാരി ടി വി)

Migrant labourers speak

Why we work and live in Kerala; Migrant labourers speak

(The News Minute Video)

എന്റെ തലയിണ കണ്ണീരിൽ കുതിർന്ന ഒരു രാത്രി - എം എൻ കാരശ്ശേരി 

എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി സംസാരിക്കുന്നു. (കടപ്പാട്; സഫാരി ടി വി)

ജീവിതം മാറ്റി മറിച്ച ഒരു ചോദ്യം 

ന്യൂ മാൻ കോളേജ് മുൻ അദ്ധ്യാപകൻ പ്രൊഫ ടി ജെ ജോസഫ് തന്റെ ജീവിതം മാറ്റിമറിച്ച ചോദ്യപേപ്പറിനെ കുറിച്ച് സംസാരിക്കുന്നു. (കടപ്പാട് സഫാരി ടി വി)