ഡോൾഫിനൊപ്പം നീന്താൻ പുഴയിൽചാടിയ പെൺകുട്ടിയെ സ്രാവ്‌ കടിച്ചുകൊന്നു

Web Desk 06-Feb-2023

ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു.


പെർത്തിൽ 16കാരി സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു. പെർത്തിന്റെ പ്രാന്തപ്രദേശത്തുള്ള സ്വാൻനദിയിൽ നീന്താനിറങ്ങിയ പെൺകുട്ടിയാണ് സ്രാവിന്റെ കടിയേറ്റ് മരിച്ചത്. പെൺ‌കുട്ടിയെ ഏതിനം സ്രാവാണ് കടിച്ചതെന്ന് വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. ശനിയാഴ്‌ച ആണ് സംഭവം.

പെൺകുട്ടിയെ നദിയിൽ നിന്ന് കരയ്‌ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിടെ വെച്ചുതന്നെ കുട്ടി മരിച്ചിരുന്നു എന്ന് ഫ്രെമാന്റിൽ ജില്ലാ പൊലീസ് ആക്‌ടിംഗ് ഇൻസ്പെക്‌ടർ പോൾ റോബിൻസൺ അറിയിച്ചു. സംഭവത്തിൽ പൊലീസ് ഇൻസ്‌പെക്‌ടർ ഖേദം രേഖപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പമാണ് പെൺകുട്ടി നദിയിൽ ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു. ജെറ്റ്-സ്‌കീയിലായിരുന്നു കുട്ടികൾ എത്തിയത്. ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. നദിയുടെ ഈ ഭാഗത്ത് സ്രാവുകൾ കാണപ്പെടുന്നത് അസാധാരണമാണെന്ന് ഫിഷറീസ് വിദഗ്‌ദർ പൊലീസിനോട് പറഞ്ഞു.  


READERS COMMENTS

Other Highlights

Highlight News

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.