ആര്‍ട്ടിസ്റ്റ് മിഥുന്‍ മോഹന്‍ അന്തരിച്ചു
വ്യത്യസ്തമായ സൃഷ്ടികളിലൂടെ ശ്രദ്ധേയനായ യുവ കലാകാരൻ മിഥുന്‍ മോഹന്‍ (38) അന്തരിച്ചു. ഗോവയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഡിജിറ്റല്‍, നോണ്‍ ഡിജിറ്റല്‍ പെയിന്റിംഗ് മേഖലകളില്‍ ഒരു പോലെ ശ്രദ്ധിക്കപ്പെട്ട മിഥുന്‍ നിരവധി ചലച്ചിത്രങ്ങളുടേയും നാടകങ്ങളുടേയും ഭാഗമായിട്ടുണ്ട്.
കടലാഴങ്ങളെക്കുറിച്ച് വേറിട്ട കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന സീ ഫെയറി, ദി റോവര്‍, പരലോകം, പത്രത്താളുകളിലെ ചരമവാർത്തകളിൽ നിന്ന് മനസിൽ തട്ടിയ സ്ത്രീരൂപങ്ങളെ പകർത്തിയ വുമൺ ഫ്രം ഒബിച്വറി, മനുഷ്യകേന്ദ്രീകൃത ലോകത്തിൽ നിന്ന് മാറിചിന്തിക്കുന്ന മോങ്ക്, ലാഫ്റ്റർ മുതലായ സൃഷ്ടികളും ശ്രദ്ധേയമാണ്. കൊച്ചി ബിനാലെ, ലോകമേ തറവാട് പ്രദര്‍ശനം മുതലായവയില്‍ മിഥുന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.