സംവിധായകന്‍ ടിപി ഗജേന്ദ്രന്‍ അന്തരിച്ചു
വിഖ്യാത തമിഴ് സംവിധായകനും നടനുമായ കെ വിശ്വനാഥ് ഫെബ്രുവരി രണ്ടിനും വിഖ്യാത ഗായിക വാണി ജയറാം നാലിനും വിടപറഞ്ഞതിനു പുറകെ ജനപ്രിയ സംവിധായകനും നടനുമായ ടി പി ഗജേന്ദ്രന്‍ ഞായറാഴ്ച അന്തരിച്ചതിന്റെ ദുഃഖത്തിലാണ് തമിഴ് സിനിമാലോകം.
സംവിധായകനില്‍ നിന്ന് കോമഡി താരമായി മാറിയ ടിപി ഗജേന്ദ്രന്‍ ദീര്‍ഘനാളുകളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കിഡ്‌നി പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സക്ക് ശേഷം വസതിയിലെത്തിയതിനെ തുടര്‍ന്നായിരുന്നു മരണം നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത സുഹൃത്താണ് ഗജേന്ദ്രന്‍.
1985ല്‍ റിലീസ് ചെയ്ത 'ചിദംബര രഹസ്യം' എന്ന ചിത്രത്തില്‍ അഭിനേതാവായാണ് സിനിമാരംഗത്ത് തുടക്കം കുറിച്ചത്. 1988ല്‍ 'വീട് മനൈവി മക്കള്‍' എന്ന ചിത്രത്തിലൂടെ സംവിധായകനായി. പിന്നീട് 15ഓളം കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചീന താന, ബഡ്ജറ്റ് പത്മനാഭന്‍, മിഡില്‍ ക്ലാസ് മാധവന്‍, ബാന്ദ പരമശിവം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.