സൺഷൈൻ കോസ്റ്റിലെ ഗാർഡ്നർ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ പെട്ട് മലയാളി വിദ്യാർത്ഥി മുങ്ങിമരിച്ചു. മുവാറ്റുപുഴ സ്വദേശി എബിൻ ഫിലിപ്പ്(24) ആണ് മരിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ സൺഷൈൻ കോസ്റ്റിലെ ഗാർഡ്നർ ഫാൾസ് കാണാൻ വന്നതായിരുന്നു എബിനും കൂട്ടുകാരും.
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത് .കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഗാർഡ്നർ വെള്ളച്ചാട്ടത്തിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട് .ഉപരി പഠനത്തിനായി 2018 ൽ ഓസ്ട്രേലിയയിൽ എത്തിയ എബിൻ സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് എബിൻ അപകടത്തിൽ പെടുന്നത്. മൃതശരീരം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സൺഷൈൻ കോസ്റ്റിലെ മലയാളി കൂട്ടായ്മ.