അമേരിക്കൻ നോവലിൽ കേരളവും ജനകീയാസൂത്രണവും
അമേരിക്കൻ നോവലിൽ കേരളവും ജനകീയാസൂത്രണവും ഇടംപിടിച്ചു. 'ന്യൂയോർക്ക് ടൈംസ്' ബെസ്‌റ്റ് സെല്ലിങ് ഓതറായ കിം സ്‌റ്റാൻലി റോബിൻസണിന്റെ "ദ മിനിസ്‌ട്രി ഫോർ ദ ഫ്യൂച്ചർ' നോവലിലാണ് കേരളവും ജനകീയാസൂത്രണവും ഇടംപിടിച്ചത്. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ കിം സ്റ്റാൻലി റോബിൻസൺ എഴുതിയ സയൻസ് ഫിക്ഷൻ നോവലാണ് THE MINISTRY FOR THE FUTURE.
നോവലിന്റെ ഒരു ഘട്ടത്തിൽ ഭാവിയുടെ ഭരണമാതൃകയായി അവതരിപ്പിക്കുന്നത് ജനകീയാസൂത്രണമാണ്. കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് ആണ് ഈ മാതൃക രൂപീകരിച്ചത് എന്നും നോവലിലുണ്ട്.