ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യുമെന്ന് കർണാടക സർക്കാർ
കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യാന്‍ സിദ്ധരാമയ്യാ സർക്കാർ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കിടേഷാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. കര്‍ഷകരുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് നിയമം ഭേദഗതിയെന്നാണ് മന്ത്രിയുടെ വിശദീകരണം.
പ്രായമായ കന്നുകാലികളെ പരിപാലിക്കാനും ചത്തുപോയവയെ സംസ്‌കരിക്കാനും കര്‍ഷകര്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. അതിനാലാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്നതെന്ന് മന്ത്രി പറഞ്ഞു. എരുമയെ വെട്ടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പശുക്കളെ അറുത്ത് കൂടാ എന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചോദിച്ചു.
12 വയസിന് മുകളിലുള്ള കന്നുകാലികളെ ആൺപെൺ വ്യത്യാസമില്ലാതെ കശാപ്പ് ചെയ്യാന്‍ അനുവദിക്കുന്ന നിയമമാണ് 1964 മുതൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. പ്രായം അധികമായാലോ , പ്രജനനത്തിന് സാധിക്കാത്തതോ, രോഗം പിടിപെട്ടാലോ അധികാരി സാക്ഷ്യപ്പെടുത്തിയാല്‍ വധിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. യദ്യൂരപ്പ സർക്കാരിന്റെ കാലത്ത് 2010 ലും 2012 ലുമായി പശുകശാപ്പ് നിരോധിച്ച് കൊണ്ട് രണ്ട് ബില്ലുകൾ ബിജെപികൊണ്ടുവന്നിരുന്നു.
ബിജെപി സർക്കാരിന്റെ വിവാദ നിയമങ്ങൾ അധികാരത്തിലെത്തിയാൽ പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്. ഗോവധ നിരോധന നിയമവും, കന്നുകാലി സംരക്ഷണ ബില്ലും നിയമസഭയില്‍ ശബ്ദവോട്ടോടെയായിരുന്നു ബിജെപി പാസാക്കിയത്. പുതിയ നിയമം അനുസരിച്ച് പശു, പശുകിടാവ്, കാള , 13 വര്‍ഷത്തില്‍ താഴെ പ്രായമുള്ള പോത്ത് എന്നിവയെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു.