കണ്ണൂർ വിമാനത്താവളത്തോട്‌ അവഗണനയെന്ന് പരാതി 

Web Desk 04-Jun-2023

 വിദേശ വിമാന കമ്പനികൾ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാരിന്‌  അനുവാദം നൽകിയിരുന്നില്ല.


കണ്ണൂർ വിമാനത്താവളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാന കമ്പനികൾക്ക് സർവീസിന് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മട്ടന്നൂരിൽ ബഹുജന സദസ്‌ സംഘടിപ്പിക്കുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂരിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന പ്രതീക്ഷയുമായി ആരംഭിച്ച വിമാനത്താവളം നാല് വർഷം പിന്നിട്ടിട്ടും പിന്നാക്കാവസ്ഥ തുടരുകയാണ്‌.  കണ്ണൂർ വിമാനത്താവളം ഉത്തരമലബാർ, കുടക് മേഖലകളിലെ ജനങ്ങളുടെ ചിരകാല ആഗ്രഹമായിരുന്നു. മേഖലയിലെ പതിനായിരങ്ങൾ വിദേശത്തും ഇന്ത്യയുടെ പലഭാഗങ്ങളിലുമായി ജോലിചെയ്യുന്നുണ്ട്. വിദേശ വിമാന കമ്പനികൾക്ക് സർവീസിന് അനുമതി നൽകിയാൽ മാത്രമേ വിമാനത്താവളത്തിന്റെ വികസനം പൂർണമാകുകയുള്ളൂ. എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻറോ എയർ, സിൽക്ക് എയർ, ഫ്ളൈ ദുബായ്, സൗദിയ എയർലൈൻസ്, എത്തിഹാദ് തുടങ്ങിയ വിദേശ വിമാന കമ്പനികൾ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാരിന്‌  അനുവാദം നൽകിയിരുന്നില്ല.   കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യത പരിഗണിച്ച്‌ കാർഗോ കോംപ്ലക്സും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ, അതിനാവശ്യമായ നടപടികളും സ്വീകരിച്ചില്ല. കണ്ണൂരിൽനിന്ന്‌ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം നേരിട്ടുള്ള സർവീസുകൾ അനുവദിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്. അത് അനുവദിക്കാത്തതുകൊണ്ടാണ് കണ്ണൂരിലേക്ക് വരേണ്ടവർ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത്. ഈ അവഗണനയ്‌ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നുവരണമെന്ന്‌  എൽഡിഎഫ്‌ നേതാക്കൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു..      


READERS COMMENTS

Other Highlights

Highlight News

പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതകഥയിൽനിന്ന്...

സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഭാഗം  മലയാളം ഇന്റേണൽ പരീക്ഷാ പേപ്പറിൽ ഒരു ചോദ്യമായി സജ്ജീകരിച്ചതിന് കൈ വെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതകഥയിൽനിന്ന് (കടപ്പാട്; സഫാരി ടി വി)

Migrant labourers speak

Why we work and live in Kerala; Migrant labourers speak

(The News Minute Video)

എന്റെ തലയിണ കണ്ണീരിൽ കുതിർന്ന ഒരു രാത്രി - എം എൻ കാരശ്ശേരി 

എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി സംസാരിക്കുന്നു. (കടപ്പാട്; സഫാരി ടി വി)

ജീവിതം മാറ്റി മറിച്ച ഒരു ചോദ്യം 

ന്യൂ മാൻ കോളേജ് മുൻ അദ്ധ്യാപകൻ പ്രൊഫ ടി ജെ ജോസഫ് തന്റെ ജീവിതം മാറ്റിമറിച്ച ചോദ്യപേപ്പറിനെ കുറിച്ച് സംസാരിക്കുന്നു. (കടപ്പാട് സഫാരി ടി വി)