ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിന്‍ജന്‍സ്  ഉപയോഗിച്ച് പ്രമുഖരുടെ 'സെല്‍ഫി'കള്‍

Web Desk 22-Mar-2023

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രശസ്ത വ്യക്തികള്‍ സെല്‍ഫി എടുക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര ജോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിന്‍ജന്‍സ്  ഉപയോഗിച്ച് തയ്യാറാക്കിയ പ്രമുഖരുടെ 'സെല്‍ഫി'കള്‍ വൈറലായി. മലയാളിയായ ആര്‍ട്ടിസ്റ്റ് ജോ ജോണ്‍ മുള്ളൂരാണ് ഈ സെല്‍ഫിക്ക് പിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിന്‍ജന്‍സ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രമുഖരായ നിരവധി വ്യക്തികളുടെ 'സെല്‍ഫി'കളാണ്  അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്.

 മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്കര്‍, മദര്‍ തെരേസ, എല്‍വിസ് പ്രെസ്ലി,  ജോസഫ് സ്റ്റാലിന്‍, മുന്‍ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍, ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലി, ചെ ഗുവേര എന്നിവരുടെ സെല്‍ഫികള്‍  സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രശസ്ത വ്യക്തികള്‍ സെല്‍ഫി എടുക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര ജോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ചിത്രങ്ങള്‍ ഷെയര്‍ചെയ്തിരിക്കുന്നത്.  


READERS COMMENTS

Other Highlights

Highlight News

കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം