ജയസൂര്യ നായകനാകുന്ന 'കത്തനാര്' എന്ന ബിഗ് ബജറ്റ് സിനിമയ്ക്കു വേണ്ടി എറണാകുളത്ത് സ്റ്റുഡിയോ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി എറണാകുളത്ത് 36 ഏക്കറില്‍ തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ്ങ് ഫ്ളോര്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.
40000 സ്ക്വയര്‍ ഫീറ്റിലാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ് ഫ്ളോര്‍ സിനിമയ്ക്കായി നിര്‍മ്മിക്കുന്നത്. സിനിമയുടെ നിര്‍മാതാവായ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ സാങ്കേതികതയ്ക്ക് വേണ്ട ഷൂട്ടിങ് ഫ്ളോര്‍ നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ ARRI ALEXA 35 എന്ന പ്രീമിയം ക്യാമറയാണ് ചിത്രീകരണത്തിനുപയോഗിക്കുന്നത്. വിദേശചിത്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന നിരവധി സാങ്കേതിക വിദ്യകള്‍ കത്തനാറില്‍ ഉപയോഗിക്കും. കത്തനാറിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചതായി ജയസൂര്യ ഇന്നലെ അറിയിച്ചിരുന്നു.
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഏഴ് ഭാഷകളിലായാണ് റിലീസ് ചെയ്യുക. ആര്. രാമാനന്ദാണ് ചിത്രത്തിന്റെ കഥയെഴുതിയത്. ഗോകുലം ഗോപാലാന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനും പ്രിന്‍സിപ്പിള്‍ ഫോട്ടോഗ്രാഫിയും പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുക്കും.