ജപ്പാന്റെ ഹക്കൂട്ടോ ആർ; ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ ലാൻഡർ
ചാന്ദ്ര ദൗത്യത്തില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്‌റെ ഹക്കൂട്ടോ ആര്‍ പദ്ധതി. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ ലാന്‍ഡര്‍ എന്ന പ്രത്യേകതയാണ് ഹക്കൂട്ടോ ആര്‍ 1 മിഷന്‍ ലൂണാര്‍ ലാന്‍ഡറിനെ കാത്തിരിക്കുന്നത്. ഏപ്രില്‍ 25 നാണ് ലാന്‍ഡിങ്.
ജപ്പാനിലെ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ ഐസ്‌പേസാണ്, ഹക്കൂട്ടോ ആര്‍ ദൗത്യത്തിന് പിന്നില്‍. നിലവില്‍ നാസയും റഷ്യന്‍ ചൈനീസ് ബഹിരാകാശ ഏജന്‍സികളും മാത്രമാണ് ചന്ദ്രനില്‍ പേടകം ഇറക്കിയത്. മാര്‍ച്ച് 22 നാണ് പേടകത്തിന്‌റെ വിക്ഷേപണം നടന്നത്.
യുഎഇയുടെ റാഷിദ് റോവറും ഇതിനൊപ്പം ചന്ദ്രനിലിറങ്ങും. ചന്ദ്രനിലിറങ്ങുന്ന ആദ്യ അറബ് രാജ്യമാകാന്‍ തയ്യാറെടുക്കുകയാണ് യുഎഇ. ഇന്ത്യന്‍ സമയം രാത്രി 10.10ന് ലാന്‍ഡറും റോവറും ചന്ദ്രനിലിറങ്ങും. പ്രവര്‍ത്തന സാഹചര്യങ്ങളെ ആശ്രയിച്ച് ലാന്‍ഡിങ് തീയതി മാറ്റം വന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു. എന്തെങ്കിലും മാറ്റമുണ്ടായാല്‍, ഏപ്രില്‍ 26, മെയ് 1, 3 എന്നിങ്ങനെ മൂന്ന് ബദല്‍ ലാന്‍ഡിങ് തീയതികളില്‍ തിരുമാനിച്ചിട്ടുണ്ട്.