അഡലൈഡിൽ ഇന്ത്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ് സൗത്ത് ഓസ്ട്രേലിയ രൂപീകൃതമായി
അഡലൈഡ്: ഇന്ത്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ് സൗത്ത് ഓസ്ട്രേലിയ (IMFSA) സൗത്ത് ഓസ്‌ട്രേലിയയിലെ അഡലൈഡ് ക്ലോവല്ലി പാർക്ക് കമ്മ്യൂണിറ്റി ഹാളിൽ ഉത്ഘാടനം ചെയ്തു. പാർലമെന്റ് മെംബേർസ്, വിവിധ കൗൺസിൽ മേയർമാർ,കൗൺസിലഴ്‌സ് തുടങ്ങി നിരവധി വിശിഷ്ടാഥിതികൾ ഉത്ഘാടന സമ്മേളനത്തിൽ സന്നിഹിതരായി.
ഇത്തരം മൾട്ടി കൾച്ചറൽ സംഘടനകൾ ഈ നാടിന്റെ സാംസ്കാരിക ഉന്നമനത്തിനായി മുന്നോട്ട് വരുന്നത് അഭിനന്ദനാർഹമാണെന്ന് നാദിയ ക്ലെൻസി എംപി ആശംസകൾ അർപ്പിച്ച് സംസാരിക്കവേ പറഞ്ഞു. ചടങ്ങിൽ പോളി പറക്കാടൻ അദ്ധ്യഷത വഹിച്ചു. മാത്യു കണിയാംപറമ്പിൽ സ്വാഗതവും, ജിനേഷ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു
IMFSA- യുടെ ലോഗോ ലോഞ്ചിങ്ങും ഇതോടൊപ്പം നടന്നു. പോളി പാറക്കാടൻ (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് പ്രീതി ജയ്മോൻ, ജിനേഷ് അഗസ്‌റ്റിൻ, ജോയിന്റ് സെക്രട്ടറി ഷഫീക്ക് കോടിപറമ്പിൽ, മൾട്ടി കൾച്ചറൽ കോർഡിനേറ്റർ റ്റോബി അലക്സാണ്ടർ, പബ്ലിക്ക് റിലേഷൻ ഓഫീസർ മാത്യൂ കണിയാംപറമ്പിൽ, റീകൺസിലിയേഷൻ ഓഫീസർ രാജശേഖരൻ ജോസഫ്, അക്കൗണ്ടന്റ് സന്തോഷ് ജോർജ്ജ്, ട്രെഷറർമാരായ സിജൊ ജോയ്, തോമസ് ജോർജ്ജ് എന്നിവരാണ് IMFSA യുടെ ഭാരവാഹികൾ.
സാമൂഹിക സാംസ്കാരിക ഉന്നമനം ലഷ്യ മിട്ട് പ്രവർത്തനം തുടങ്ങുന്ന ഈ സംഘടന കൾച്ചറൽ ഡൈവേഴ്സിറ്റി,ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ പ്രവർത്തനക്ഷമമാകുവാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നൂവെന്ന് പ്രസിഡന്റ് പോളി പാറക്കാടൻ അറിയിച്ചു.